Wednesday, 4 May 2016

hope

    


                                      മനസിനകത്ത് ചിന്തകളുടെ അലയൊലികൾ ക്രെമേണ അതികരിച്ചപ്പോൾ എനിക്കുള്ളിൽ എന്തോ ഉണ്ടെന്നും അവനോടു സംസാരിക്കണമെന്നും തോന്നി. 
              നിർത്താതെ ഒരു മടിയുമില്ലാതെ ഓരെ താളത്തിൽ അലയടിക്കുന്ന കടൽ തിരമാലകളെ നോക്കിനില്ക്കവേ അതിലൊരു തിര തഴുകികൊണ്ട്‌ പിൻവാങ്ങി എന്നിലേക്ക്‌ ഇറങ്ങി വാ എന്നാ ഭാവത്തിൽ...
                    തീവ്രമായ് നാം ഒന്നാഗ്രഹിച്ചാൽ അത് നേടുന്നതിനു ഇ പ്രബന്ജം മുഴുവൻ നമ്മുടെ കൂടെ നില്ക്കും എന്നാ പ്രിയ എഴുത്തുകാരൻ പൗലോ കൊഹിലോ യുടെ വാക്കുകൾ അടിക്കടി മനസ്സിൽ തട്ടുന്നു...
അന്തമില്ലാത്ത എന്റെ നില്പ്പ് കണ്ടിട്ടാകാം കടൽ ഒന്ന് ആഞ്ഞടിച്ചു മനസിലും ശരീരത്തിലും എന്തോ ഒന്ന് പെയ്തിരങ്ങിയത് പോലെ.......
 ആരോടിന്നല്ലാതെ ചോദിച്ചു തുടങ്ങി 

     "ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ എന്താണ് വഴി..?

      മനസും അതിനകത്തുള്ള മനസാക്ഷിയും കടലും അത് പുറത്തു വിടുന്ന ബാക്ക്ഗ്രൌണ്ട് മ്യൂസിക്‌ നൊപ്പം മറുപടി തന്നു 

"ജീവിതത്തെ സ്നേഹിക്കുക"

 കിട്ടിയ ഉത്തരത്തിൽ സംത്രപ്തനല്ല എന്നു തോന്നിയതിനലാകാം കാറ്റ് അതിനെ എറ്റു  പറഞ്ഞു തുടങ്ങി 

"ജീവിതത്തെ സ്നേഹിക്കുക അതിൽ വന്നു ചേരുന്ന കഥയും കഥാപാത്രങ്ങളെയും സ്നേഹിക്കുക വിജയങ്ങളിലും തോൽവികളിലും ഒരേപോലെ പുഞ്ചിരിക്കാൻ ശ്രമിക്കു നിനക്ക് ജീവിതം സന്തോഷമാക്കം"

" അപ്പോൾ ചിരിച്ചാൽ ജീവിതം സന്തോഷമാക്കം എന്നാണോ..?"

കാറ്റു ഒന്ന് ആലോചിച്ച ശേഷം പതിയെ പറഞ്ഞു തുടങ്ങി 

"നിങ്ങൾ മനുഷരെ സന്തോഷിപ്പിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ് അതിനുതാരവധികളും നിങ്ങൾ തന്നെയല്ലേ..? നിങ്ങൾ നിങ്ങളുടേതായ ലോകം സൃഷ്ട്ടിക്കുന്നു എന്നിട്ടതിനകത് നിന്നുകൊണ്ട് സന്തോഷമില്ല എന്ന് പറയുന്നു എന്ന് നിങ്ങളുടെ മനസു സന്തുഷ്ടമക്കുന്നോ അന്നു നിങൾ ശരിയായ സന്തോഷം അനുഭവിക്കുന്നു "
എനിക്കതികനേരം തങ്ങളുടെ കൂടെ നില്ക്കാൻ കഴിയില്ല എന്റെ തഴുകൽ കാത്തിരിക്കുന്ന ഒത്തിരി പേർ ഉണ്ടിവടെ നമുക്ക് വീണ്ടും കാണാം.
 
" മനസിനെ എങ്ങനെ സന്തുഷ്ട്ടമാക്കം..?" നാൻ വീണ്ടും ചോദ്യം തുടങ്ങി
"നിങ്ങൾ നിങ്ങളെ തിരിച്ചരിയുന്നിടത് ജീവിതം തുടങ്ങുന്നു നിങ്ങള്ടെ ചിന്തകളെ പണയം വെക്കുന്നിടത് ജീവിതം അവസാനിക്കുന്നു പിന്നിട് നടക്കുന്നതെല്ലാം നിങ്ങൾ ഒട്ടും സ്നേഹത്തോടെ അല്ല ചെയ്യുന്നത്. എല്ലാം വിട്ടെറിഞ്ഞ്‌  എന്തെല്ലാമോ നേടിപിടിക്കാൻ ഓടും ഒടുവിൽ  തിരിഞ്ഞു നിന്ന് നഷ്ട്ടപെട്ടതിനെ ഓര്ത് വിലപിക്കും ഇത്തരത്തിൽ സ്വയം തിരിച്ചറിവുകൾ വന്നു തുടങ്ങുന്ന അന്നാന്നു നിങ്ങള്ക്ക്  യഥാര്തമായ ജീവിത സുഖം അനുഭവിക്കാൻ കഴിയുക, നിനക്ക് താഴെ ഉള്ളവനെ എന്ന് നീ നോക്കുന്നുവോ ആ നിമിഷം മുതൽ നിനക്ക് മുകളിലുല്ലവാൻ നിന്നെ നോക്കി തുടങ്ങുന്നു,

ജീവിത കഷ്ട്ടപടുകളെ പറ്റി പറയാമോ..?

"നീ വിശ്വസിക്കുന്ന പടച്ചോൻ നിനക്ക് തന്നിട്ടുള പരീക്ഷണം ആണു നിന്നിലെ പണം ആരോഗ്യം തുടങ്ങിയ മറ്റു കഴിവുകൾ അതിൽ നീ അഹങ്ഗരിക്കരുത് അതിനു നീ തീര്ച്ചയായും നാളെ അവനോടു ഉത്തരം പറയേണ്ടി ഇരികൂന്നു,
                 ജീവിതം ഒരു യാത്രയ്യായ് സങ്ങല്പ്പിക്കുക തുടക്കം എന്നാ ഒന്നുന്ടെങ്ങിൽ ഒടുക്കം എന്നതും കാണുമല്ലോ  അതിൽ പലരും നമ്മളെ കടന്നു പോകും ചിലരെ നമ്മളും കടന്നു പോകും ഇപ്പോഴും ഒന്ന് മനസിലാക്കുക ഈ ലോകത്ത് ഉള്ളതൊന്നും ആർക്കും അവകാശപെട്ടതല്ല ഒരുനാൾ നാം ഇതെല്ലം ഇവിടെ തന്നെ ഉപേഷിച്ച് യാത്രയാവേണ്ടാവരാനു  അങ്ങനെ ഒരു ചിന്ത മനസ്സിൽ തോന്നിയാൽ തന്നെ നമ്മുടെ ഓരോ പ്രവര്തിയിലും നന്മയുടെ അംശം കണ്ടെത്താൻ കഴിയും ക്രെമേണ ആ നന്മകൾ നമ്മുടെ സന്തോഷങ്ങലായ് പുനര്ജനിക്കും"


"പല തരത്തിലുള്ള അതിക്രമങ്ങൾ കാണുമ്പോൾ മനസ്സിൽ എന്തല്ലമോ ചിന്തകള് എന്തെകിലും പ്രവര്തിക്കാൻ മനസ് വെമ്പൽ കൊള്ളുന്നു..,?"
ചോദ്യം മുഴുമിക്കുന്നതിനു മുൻപേ കാറ്റ്  മടങ്ങി എത്തി അദ്ദേഹം പറഞ്ഞു തുടങ്ങി 
                           "നാൻ ഒരു റൌണ്ട് പോയ്‌ വന്നപ്പോൾ പല രൂപങ്ങളെയും കൊലങ്ങളെയും കണ്ടു എല്ലാം മറന്നു കളിക്കുന്ന കൌമാരം, രണ്ടു ചുണ്ടുകൾകിടയിൽ എന്തോ തിരയുന്ന കമിതാക്കൾ, കുടുംബ ചിന്തകള് പങ്കുവെക്കുന്ന ഭാര്യ ഭർത്താക്കംമാർ അങ്ങിനെ എണ്ണിയാൽ തീരാത്തവർ
 
എന്നാൽ ഇതിനുമപ്പുറം ദൈവത്തിന്റെ അധര്ശ്യമായ കയ്കൾ പ്രധേഷിച്ചു ചിലര് ഉണ്ടിവടെ നെ അന്ന്യെഷിക്കുന്ന ഉത്തരം അവരില നിന്ന് ലഭിച്ചേക്കാം ഒന്നു അമർത്തി പിടിച്ചാൽ എല്ലുകൾ നുറുങ്ങുന്ന കാൻസർ രോഗം ബാധിച്ചവർ,കൂടുംബത്തെ പട്ടിണിയിൽ നിന്നും കരകെറ്റാൻ കഷ്ട്ടപെടുന്നവർ.... ഇങ്ങനെ ജീവിത കഷ്ട്ടപാടിൽ നില്ക്കുന്നവരെ സഹായിക്കാൻ ശ്രെമിചൂടെ ചിലര് നമുക്ക് മത്ര്കയാണ് എങ്ങനെ ജീവിക്കണം എന്നുള്ളതിന് മറിച്ചു മറ്റു ചിലർ എങ്ങനെ ജീവിക്കാൻ പാടില്ല എന്നുല്ലതിനും മധ്ര്കയാണ്.
                    തെറ്റ് ചെയ്യുന്നവരെ നിനക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലെങ്ങിൽ കഷ്ടത അനുബവിക്കുന്നവരെ നീ സഹായം ചെരിയുക, ചെറിയ തെറ്റുകളെ അതിനെക്കാൾ വലിയ ശരികൾ കൊണ്ട് മറച്ചു പിടിക്കുക.."

ഒന്ന് ആലോചിച്ച ശേഷം നാൻ ചോദിച്ചു   "പ്രണയതെകുരിച് പറയാമോ..?"
   
     കാറ്റു ഒന്ന് ആഞ്ഞു വീശി കടല തിരകൾ പൂർവാധികം ശക്തിയായ് അലയടിച്ചു എവിടെന്നെന്നറിയാത്ത പരിമളം അവിടെ ചൊരിഞ്ഞു..
 കടൽ പറഞ്ഞു തുടങ്ങി 

    " പ്രണയത്തെ പറ്റി  എത്ര പറഞ്ഞാലും മുഴുവനാവില്ല എന്നിരുന്നാലും നിന്റെ പ്രായത്തിനു അനുയോജ്യമായത് പറഞ്ഞു തരാം "

                                               "നിന്നെ  നീ ആകി മാറ്റുന്നതിൽ നിന്റെ പ്രണയിനിക്ക് നല്ല പങ്കുണ്ട് അതിനാൽ തന്നെ പ്രണയം ഒരു കച്ചവടമാക്കി മാറാതിരിക്കാൻ നോക്കുമല്ലോ 
ആരു ജീവിത കാലം മുഴുവൻ കൂടെ നില്ക്കും എന്നു  നോക്കരുത് ചിലര് കുറച്ചു നേരമേ നമ്മുടെ കൂടെ ഉള്ളുവേങ്ങിലും ഒരു ആയുഷ്ക്കാലം ജീവികാനുള്ള പാടവും ഓര്മകളും അവർ നമ്മിൽ നിറച്ചിട്ടവും പോകുക നിന്നെ പഠിപ്പിച്ച നിന്റെ ടിച്ചരെ പോലെ........
അതിനാൽ തന്നെ നിന്നിലൂടെ അവളും അവളിലൂടെ നിയും നന്മകൾ അധികരിപ്പിക്കുക. ശരിയായ് ഉപയോഗിച്ചാൽ ശാരീരിക മാനസിക ഉതൊജനതിനു നല്ല മരുന്നാണ് പ്രണയം നിങ്ങൾ അങ്ങനെ അല്ല അതു ഉപയോഗിക്കുന്നത് എങ്കിൽ നിങ്ങള്ടെ ജീവിതനാശവും അതിൽത്തന്നെ അടങ്ങുന്നു,, ചുരുകത്തിൽ 
                  നല്ല ചിന്തകളാണ് നമ്മിൽ നല്ല പുഞ്ചിരി ഉണ്ടാക്കുക ഏറ്റവും മനോഹരമായ പുഞ്ചിരി പിറക്കുന്നത് ഒന്ന് നിങ്ങള്ടെ സന്താനത്തെ ആദ്യമായ് കാണുമ്പോളും 
രണ്ടാമത് നിങ്ങൾ പ്രണയത്തിൽ ഇരിക്കുംബോളും ആണ് പിറക്കുന്നത്"

കടൽ പറഞ്ഞു നിരത്തി ഇനീം ഒരുപാടു ചോദിക്കണം എന്നുണ്ട് വീണ്ടും വരം എന്നാ ഭാവത്തിൽ തിരിഞ്ഞു നടക്കവേ അറിയാതെ ചോദിച്ചു  പോയ്‌...
       'എന്റെ ഭാവി എനിക്ക് പറഞ്ഞു തരാമോ.?"
          പതിയെ കടലിൽ താഴുന്ന സൂര്യൻ എന്നെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു
     "ആ ഒരു ചോദ്യം മാത്രമാണ് മനുഷനു കണ്ടെത്താൻ ബാക്കി ഉള്ളു നാൻ പറഞ്ഞു തന്ന ഉടൻ നിന്നിലെ പ്രതീഷ മരിക്കുന്നു അതില്ലാതെ നിനക്ക് ജീവിക്കാൻ സാധിക്കില്ല. എപ്പോളും ഓര്ക്കുക hope is the beast things..........

  കൂറെ ചിന്തകള് മനസ്സിൽ  ഒളിപിച്ചു നാൻ തിരിഞ്ഞു നടന്നു എന്റെ മനസിനോട് നാൻ ഉരിവിട്ടു കൊണ്ടിരുന്നു നാളയെ എനിക്കറിയണ്ട ഇന്ന് നാൻ എന്ത് ച്യ്യുന്നുവോ അതാണ് എന്നിലെ നാളെ........................
                                                                    അതെ നാൻ   അബ്ദുൾ റസാക്ക് 

3 comments: