
ബാലസ്തവൽ ക്രീഡാ സത്താ...
തരുണാസ്തവൾ തരുണീസത്ത....
വ്യർത്ഥസ്ഥാവൽ ചിന്താസത്തെ...
ശങ്കരാചാര്യർ പറഞ്ഞത് പോലെ ബാലനായിരുന്നപ്പോൾ കളികളിൽ മുഴുകാൻ മോഹം, യുവാവായപ്പോൾ തരുണികളോടാണ് ആസക്തി, വൃദ്ധനായപ്പോൾ ചിന്തയിലായി ആസക്തി.
അദ്ദേഹം പറഞ്ഞത് കേവലം കടലാസ്സിൽ ഒതിങ്ങിത്തുടങ്ങി എന്ന് തോന്നിപോകുന്നു.
54 വയസുകാരനായ സാമിജിയുടെ അതിക്രമം സഹിക്കവയ്യാതായപ്പോൾ അദ്ദേഹത്തിന്റെ ജനനേന്ദ്രയം ഒരു പെൺകുട്ടി മുറിച്ചുമാറ്റിയിരിക്കുന്നു, നിയമത്തിന്റെ വഴിയിൽ ഒന്നും നടക്കില്ലെന്നു നിയമവിദ്യാർഥിനികൂടിയായ സഹോദരിക്ക് തോന്നിക്കാണണം. ഇന്നത്തെ പ്രഭാതവാർത്ത (ഇന്നത്തേത് മാത്രമല്ല എന്നത്തേതും) വായിക്കുമ്പോൾ അതാണു തോന്നിയത്.
കാലമതിന്റെ സകല പ്രൗഢിയിലും മുന്നേറുമ്പോൾ എവിടെയോ നമുക്കു വേണ്ടതെല്ലാം നഷ്ടമാവുന്നു. എന്നിരുന്നാലും ഓരോ ദിനങ്ങളും ഓരോ പുലരികളും സായാഹ്നകളും പ്രതീക്ഷകളെ വളർത്തുന്നു. പുതുസ്വപ്നങ്ങളുടെ ചിറകുകൾ വിടരുന്ന പ്രതീക്ഷകൾ.....